മരണമൊരു കവിതയല്ല
മറഞ്ഞിരിക്കും സമസ്യയല്ല
മൗനത്തിലൊതുങ്ങും
മഹാകാവ്യാമാ മരണം
അവസാനമല്ല മരണം
ആരംഭമല്ല നിശ്ചയം.
അനാദി മുതൽ തുടർച്ചയാം
ജീവന്റെ യാത്രയാണ് മരണം.
താളമില്ല നിനക്ക് മരണമേ
രാഗവും നിനക്ക് അന്യമാം
കടലിലും ചുടല കാട്ടിലും
കരളിലും നീ തീർക്കും ചുടല.
കൊന്നവനറിയുമോ നിന്നേ!!!
കാത്തവൻ കണ്ടുവോ നിന്നേ!!!
കാണാത്ത നിന്നേ ഭയക്കുന്നു..!
ഇടമുറിയാത്ത യാത്രയല്ലോ നീ!