യക്ഷി

ഒരു മിന്നാമിനുങ്ങു ചന്ദ്രനെ പ്രണയിച്ചു പോൽ…

യക്ഷി ഒരു ശിലാപ്രതിമയായി 

പ്രാണൻ കാത്തിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്…..

സാധ്യത തീരെ ഇല്ലാത്തൊരു ചുംബനത്തിനായി നിനക്ക് മുന്നിൽ ഞാനെന്ന പോലേ….

എന്റെ ഹൃദയത്തിലിത്തിരി നിലാവ് പകർന്നു മിഴികൾ എരിയിച്ചു നീ പോയി 

പ്രണയം കാത്തിരിപ്പാണെന്ന് പരിഭാഷപ്പെടുത്തുന്നു.

കാത്തിരിപ്പിന്റെ അവസാന നാഴികമണി മുഴങ്ങുമ്പോൾ 

എന്റെ ശരീരത്തിൽ നിന്നു 

ശലഭങ്ങൾ നിന്നിലേയ്ക്കണയും…

നീ അതറിഞ്ഞില്ലെങ്കിലും.

ചെന്ന് ചേരുവാൻ മറ്റൊരിടവും 

തേടുന്നെയില്ല.

Share :

പുതിയ കുറിപ്പുകൾ

Scroll to Top