നിത്യയൗവ്വനം നേടുന്നവർ

കുറച്ചു അതിശയോക്തി ഉണ്ടെങ്കിലും സംഭവം  ആകർഷകമായി തോന്നുന്നില്ലേ?

എന്ത് കൊണ്ടാണ് വർദ്ധക്യത്തിലും ചില മനുഷ്യർ യുവാക്കൾ ആയിരിക്കുന്നത് ?

തലക്കെട്ടു വായിക്കുമ്പോൾ ചെറുപ്പക്കാരായ പല അറുപതുകാരുടെയും എഴുപതുകാരുടെയും മുഖം മനസ്സിൽ വന്നുവോ?

എന്റെ മനസ്സിൽ പല കലാകായീക രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്നവരും പരിചയക്കാരും വന്നു പോയി 

യൗവനം  മനസ്സ് കൈവിടാതെ ഇരിക്കുക എന്നതാണ് മൂലമന്ത്രം 

 ചില ചോദ്യങ്ങൾ സ്വയം ചോദിച്ചാൽ അവരുടെ യൗവ്വനരഹസ്യം മനസ്സിലാകും.

നിങ്ങളുടെ ഇരുപതുകളിൽ തുടങ്ങി മുപ്പത്തുകളിൽ തുടർന്ന ജീവിതശൈലി ഇടയ്ക്ക് വെച്ച് നിന്നു പോയിരുന്നോ?

സ്‌ട്രെസ് കുറയ്ക്കുന്ന സൗഹൃദങ്ങൾ ഇപ്പോഴും അങ്ങനെ തന്നെ ഉണ്ടോ?

ഗ്രൂപ്പ്‌ ആയി ചെയ്തിരുന്ന സ്പോർട്സ് ആർട്സ്  മേഖല ഇപ്പോഴും തുടരുന്നുണ്ടോ?

ശരീരത്തിന്റെ ഭാരം  നിയന്ത്രിക്കുന്നതിൽ എന്നാണ് അശ്രദ്ധ വന്നു ജനിച്ചത്?

പച്ചക്കറികളും പഴവർഗ്ഗങ്ങളും വിട്ടു ജങ്ക് ഫുഡിൽ ഭ്രമിച്ചു പോയിരുന്നോ?

മധുരവും കൊഴുപ്പും അടങ്ങിയ ആഹാരവും കഴിച്ചു നമ്മൾ വിശ്രമിക്കുമ്പോൾ ഭാരം കൂടുകയല്ലേ?

സൂര്യപ്രകാശം സ്വീകരിച്ചു വ്യായാമം എടുത്തു എപ്പോഴും പുതിയതായി എന്തെങ്കിലും പഠിച്ചു ഭക്ഷണത്തിൽ മിതത്വവും പാലിച്ചിട്ടുള്ളവരാണ് നമ്മുടേ എഴുപതുകളിൽ എത്തുന്ന ചെറുപ്പക്കാർ. അതിനു എളുപ്പവഴികൾ അല്ല . യൗവനം നിലനിർത്തുവാൻ ഉള്ള തീക്ഷണത ആണ് ഹൃദയത്തിൽ സൂക്ഷിക്കേണ്ടത്.ശരീരം മനസ്സിന് അനുസരിച്ചു പ്രവർത്തിക്കുന്ന ഒന്നു മാത്രമാണ്.മനസ്സ് വെച്ചാൽ ആർക്കും സാധിക്കുന്നത് എങ്കിൽ ഇനിയും മടിച്ചു നിൽക്കുന്നത് എന്തിനാണ്?

ലോകആരോഗ്യസംഘടന (WHO), ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റീസേർച്ച് (ICMR) തുടങ്ങിയ ആരോഗ്യസംഘടനകളുടെ പഠനപ്രകാരം ജീവിതശൈലി രോഗങ്ങളുടെ കാര്യത്തിൽ കേരളം വളരെ മുന്നിൽ ആണ് !(സാക്ഷരതയിൽ മാത്രമല്ല എന്ന്  ചുരുക്കം )

പ്രേമേഹം, രക്തസമ്മർദ്ദം തൈരോയ്ഡ്, കൊളസ്ട്രോൾ, ക്യാൻസർ ഇവയാണ് ജീവിതശൈലി രോഗങ്ങൾ (lifestyle diseases ) എന്ന് വായനക്കാർക്കും അറിയാം.

വന്നിട്ടു ചികിൽസിക്കുക എന്നതിൽ കൗതുകം കൊള്ളുന്ന മനസ്സ് കുരങ്ങന്റെ കയ്യിൽ കിട്ടിയ പൂമാല പോലേ നമ്മുടെ ജീവിതം കുട്ടിച്ചോറാക്കുന്നത് അത്ര കണ്ടു കൗതകകരമായിരിക്കില്ല.

മൊബൈൽ ഫോൺ കുട്ടികളുടെ കലാകായീക അവസരങ്ങൾക്കുള്ള സമയം കവർന്നെടുക്കുന്ന കാലമാണിത് എന്ന് ചുമ്മാ ഒന്നു പറഞ്ഞു പോവുകയാണ്. സ്കൂൾ വിദ്യാഭ്യാസകാലത്ത് തന്നേ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടത്തിന്റെ ആവശ്യകത മനസ്സിലാക്കുവാൻ ഇപ്പോൾ ഇരുപതുകൾ എത്തിയവരിലും പ്രേമേഹം ഉണ്ടെന്നു അറിയുന്നത് സഹായിക്കും.

എൺപതുകളിൽ ജനിച്ച മിക്കവാറും സ്ത്രീകൾക്കും അടുക്കളത്തോട്ടമോ അല്ലെങ്കിൽ ജിം നൃത്തം തുടങ്ങിയവയിലോ ഇപ്പോൾ താല്പര്യം കൂടി വരുന്നുണ്ട് എന്നത് എന്റെ സൗഹൃദവലയം വ്യക്തമാക്കുന്നുണ്ട്.വ്യായാമത്തിന്റെ പ്രാധാന്യം സ്ത്രീകൾ തിരിച്ചറിയുന്നുണ്ട് എന്നത് ആശ്വാസകരമാണ്.

യൗവ്വനയുക്തമായ മനസ്സ് തീർച്ചയായും ആരോഗ്യവുമായി ബന്ധപ്പെട്ടാണ് നിലനിൽക്കുന്നത് എന്ന് പ്രേത്യേകം പറയേണ്ടതില്ലല്ലോ.

ചുരുക്കിപ്പറഞ്ഞാൽ ആഗ്രഹം ഉള്ളതിലേക്കു മനസ്സും ശരീരവും പോകുന്നതിനു പകരം ആവശ്യമുള്ളത് തിരിച്ചറിഞ്ഞു ആഗ്രഹിക്കുകയും സ്വന്തമാക്കുകയും വേണം.

Share :

പുതിയ കുറിപ്പുകൾ

Scroll to Top