ഒറ്റയടിപ്പാതകൾ

ഉടലുകളെത്രയോ പ്രണയിച്ചു!

ഇരവുകളെത്രയോ കനവുകൾ 

കണ്ണിലെത്ര കടലാഴം കണ്ടു?

കരിമുകിലെത്രയോ പെയ്തു..!

ഹൃദയം പകുത്തുടലും നമ്മൾ

പാതിചിരിയും ചോറും പിന്നെ_

വേവും നമ്മളാൽ പകുത്തു  എന്നിട്ടുമൊറ്റയടിപ്പാതകൾ നാം! 

ഉള്ളിലൊരു ഞാനുണ്ട് നീയുണ്ട് 

നമ്മളതിൽ കലരില്ല.

സമാന്തരവീഥികൾ നാം 

അലിഞ്ഞിട്ടും കലരാതൊഴുകും  ഒറ്റയടിപാതകൾ നാം 

Share :

പുതിയ കുറിപ്പുകൾ

Scroll to Top