സമാധാനമായി പോകൂ എന്ന ചൊല്ലിനൊപ്പം
നെറ്റിയിൽ ഒരുമ്മ.
അവന്റെ മിഴികളൊന്നു തുറന്നടഞ്ഞു.
ജീവിക്കണം എന്നോ മരിക്കണ്ട എന്നോ…
മരിക്കാൻ അനുവദിക്കുന്നതിനു നന്ദി എന്നോ….
തിരിച്ചു അറിയുവാൻ നമുക്ക് കഴിയാത്ത ഒന്നിനായി അവസാനമായവൻ ചുണ്ടനക്കി.
ഒടുവിലെ യാത്ര…..അന്തസ്സോടെ…???..!!