ജലം വറ്റിയ വയറിൽ
എരിയുന്നു അഗ്നിനാളം.
കാണുന്ന നേത്രങ്ങളിൽ
ഇല്ലില്ല കാരുണ്യ ഭാവം.
തിരക്കിലാണേവരും ലോകേ
വാർദ്ധക്യമെത്തുവാനോ ഓട്ടം
കൈകാൽ കുഴയുന്നോ
കണ്ണ് മറിയുന്നോ
കരം പിളരുന്നോ വിശപ്പിനു
സൂചി തുളയ്ക്കും വേദനയോ?
ആരോ വിളിക്കുന്നുവോ
മുന്നിൽ എന്തോ നീട്ടുന്നുവോ?
രുചിയറിയില്ല, ചൂടറിയില്ല
വാരിവാരികഴിച്ചു കാഴ്ച പോരാ!
നാളെത്ര മുന്നേയിതു പോൽ
വയറിന്റെ വിളിയ്ക്കു ഉത്തരം
കിട്ടിയെന്നോർമ്മയില്ല നിശ്ചയം
ഇന്നിനി പശിയ്ക്കയില്ല നൂനം
തിരക്കിലാണേവരും ലോകേ
വാർദ്ധക്യമെത്തുവാനോ ഓട്ടം