വഴിക്കണ്ണുകള്‍

എന്റെ കാല്‍ പതിയുന്ന ദൂ
വെല്ലാമാനേരമെന്റേതല്ലോ..
ഞാന്‍ നോക്കുന്ന ആകാശവു
മാനേരമേനിക്ക്‌ മാത്രം സ്വന്തം..
അവന്‍ പറന്നകന്ന മാനത്തല്ലോ
ഞാന്‍ തനിയേ പാടിയത്‌
തിളക്കമാര്‍ന്ന രുദ്രാക്ഷം
പോലേ ചില താരകങ്ങള്‍
ദൂരെ കൂടെ പാടിയല്ലോ.
അറ്റു പോയ ചിന്തകള്‍ക്ക്‌
വേര്‌ നല്‍കിയല്ലോ വാനം.
മറന്നു പോയ മറവി പിറന്നു
വീണതുമിവിടെയല്ലോ.
ആരില്ലയെങ്കിലും താരങ്ങളിവിടെ
ചിരിക്കുന്നു മരിക്കുന്നു.
അറിയില്ലയെങ്കിലും അതിരില്ലാതല്ലോ
ചിറകെന്റേയും താനേ വിടര്‍ന്നുവല്ലോ.
സഞ്ചാരിയാമെന്‍ കാലില്‍
കണ്ണൊന്നു പണിത വാനം.
ഏകാകിയാം പറവയെന്‍ ചിറകില്‍
കാറ്റിന്‍ കൂടൊരുക്കിയോ?
ഏതൊരനാഥയ്ക്കും
നാഥാനായി തീരുമൊരു
വാനം ആര്‍ക്കും കാത്ത്‌
വെച്ചതാരേ… ആരേ?
അതൊന്നു കാണുവാന്‍
മിഴിയുള്ളതാരേ… ആരേ?

Share :

പുതിയ കുറിപ്പുകൾ

Scroll to Top