ഉയിർ

ഇളംതൈകൾ വിണലിഞ്ഞോരി മണ്ണിൽ
ഇനിയുമെത്ര പുതുവസന്തങ്ങൾ മുളയ്ക്കണം സഖേ

മാറ്റമെത്ര നമ്മേ മാറ്റിയെടുക്കുകിൽ
എന്റെ ചങ്കും ചോരയും പിറന്ന
മണ്ണിതിൽ തന്നെ സഖേ

കാട്ടുതീയും കനൽകാറ്റും നമുക്കെന്നുമേ
പുത്തൻ സൂര്യോദയം പോൽ പുണ്യമല്ലോ

എന്റെ സത്യം എന്റെ നീതി എന്നുമെന്നുമേ
ജനിച്ച നാട്ടിൽ നേര് വിളയാൻ
ഞാൻ തെളിച്ചു നടക്കണം സഖേ

മുന്നിൽ നിന്ന കൂട്ടുകാരൻ
തുണ്ടമായി വീണുവെന്നാലും
ഭാരത നെഞ്ചിൽ ത്രിപതാക
ഉയർന്നു പാറണം സഖേ

പെറ്റമ്മ തൻ പട്ടട മുന്നിൽ
നിന്നു കത്തിയെന്നാലും
പിറന്ന നാടിൻ ഓർമ്മയിൽ
ചോര കണ്ണിൽ തിളയ്ക്കണം സഖേ

ഏത് പാതിരാവിലും
നിറഞ്ഞു കത്തുമീ
സന്ധ്യയിലും നിന്റെ നീലഞരമ്പിൽ
തീയായി പടരണം
നീതിദാഹം സഖേ

ജന്മഭൂമി ഞാൻ പിറന്ന ഭൂമി
എൻ പ്രാണഭൂമിയിത് സഖേ
എന്റെ അവസാന ചോരത്തുള്ളിയും
ശ്വാസവും നൽകണം ഭാരതഭൂമിയ്ക്ക് സഖേ

Share :

പുതിയ കുറിപ്പുകൾ

Scroll to Top