ആഗ്രഹിക്കുമ്പോഴെല്ലാം ആകാശത്തിലേയ്ക്ക്
പറന്നു ഉയരുന്ന പക്ഷിയാണ് അവൾ.
തളരുമ്പോൾ മാമര ചില്ലകളിലേയ്ക്ക്
ചിറകു ഒതുക്കുന്നവൾ.
നിലാവുരുക്കിയിറക്കി
ആതമദാഹം തീർക്കയും
ആളുന്ന ഹവിസ്സിൽ നിന്ന്
ഊർജ്ജം സ്വീകരിക്കുകയും ചെയ്യുന്നവൾ..
സ്വയം കുറുകി ഉണർന്നു
പറക്കുന്നൊരു ഏകാകിനി…
അടുത്ത ഏതു വാതിലിനു അപ്പുറവും
തുറന്ന വഴികളെ സ്വപ്നം കാണുന്നവൾ…
മരിച്ച മിഴികളിൽ നിന്നിറങ്ങി
അടുത്ത ജന്മത്തിലേയ്ക്ക് ചെവിയോർക്കുന്നവൾ..
പ്രകൃതിതൻ മന്ത്രണം ചെവിയോർക്കുന്നവൾ
പെറ്റു കൂട്ടയോ പേറെടുക്കയോ
മനുജന്റെ പെരുമ കൂട്ടണോ
എന്നോർക്കണം നീ!