കരുതലിടങ്ങളിൽ
കുപ്പ പൂക്കുന്നു
കയ്പ്പുള്ള വിഷം
കായ്ക്കുന്നു
മരിച്ചവർ തപം ചെയ്തു
മഴ പെയ്യിക്കുന്നു
കാഴ്ച പോയെന്റെ
കണ്ണിൽ കരളിരുന്നു
വിറയ്ക്കുന്നു
മുഖമുള്ളത്
മനുഷ്യർക്കെത്രെ
നന്നായി..!
മനസ്സ് മറയ്ക്കാൻ
അവർക്കു
എന്തെളുപ്പം.
പുച്ഛം വിരിയുമ്പോഴും
പൂവ് പോലെ
മുഖമപ്പോഴും
കരുണാമയം!
വെയിലെടുത്തു വീടിനു
പുറത്തു വെച്ച്
മഴ മൊത്തം
ഹൃദയത്തിലേറ്റി
മിഴി തുളുമ്പാതെ
കരൾ കത്തി
എന്റെ പാതി മടക്കം
കാരണം ചങ്ക്
അവിടെങ്ങോ…
എന്നേ കരുതുമെന്നു
കരുതിയിടത്തെങ്ങോ
കൊരുത്തു പോയ്.
കുപ്പയ്ക്ക് മേലേ
കൊരുത്തു പോയി.