കെട്ട കാലത്തെന്റെ
ചുട്ട നാവിനാല്‍ ഞാന്‍
പട്ടടയ്ക്കുള്ളില്‍ നിന്നു
ചുട്ടി കുത്തി പാടിടും.
കാളയ്ക്കു കൊമ്പില്‍
നിറമെന്ന പോല്‍
ഹിന്ദു ക്രിസ്ത്യന്‍ ഇസ്ലാം
തിരിച്ചു പോല്‍
മറിച്ചു കൊന്നു പോല്‍…!
എരിച്ചാലും പൊടിച്ചാലും
കണ്ണെന്റെ പറിച്ചാലും
ഞെരിച്ചെന്റെ പ്രാണന്
പറിച്ചു കത്തിച്ചുവെന്നാലും.
പട്ടടയ്ക്കുള്ളില്‍ നിന്നു
ചുട്ടി കുത്തി പാടിടും.
മതമല്ലെന്റെ ദൈവം
മനുഷ്യത്വമാമതം
എന്നിലും നിന്നിലും
വിണ്ണിലും മന്നിലും
ഏതു മര്‍ത്യനും
ഉണ്മയായ് ഒരേ ദൈവം…
പട്ടടയ്ക്കുള്ളില്‍ നിന്നു
ചുട്ടി കുത്തി പാടിടും.
ഒറീസ്സ നിന്നില്‍ ഒരു ഒപ്പീസ്
Share :