നിശാഗന്ധി

വെള്ളിമേഘങ്ങൾ ഓടമ്പൽ
വെറുതേ തുറന്നോ..!!
വാനമിന്നെന്റെ മുന്നിൽ
വാതായനങ്ങൾ വിരിച്ചോ.. ആ ആ
നീലമേഘങ്ങൾ അവളുള്ളേ
ഒതുക്കിയോ…!
നീന്തി തുടിക്കുവാൻ ശാരിക
മെല്ലേ മെല്ലേ വന്നുവോ..!

തട്ടി വിളിക്കാതെപൊന്നനഴകേ,
താരാട്ടു പാടാതെ കണ്ണഴകേ,
ഒന്നുറങ്ങട്ടെ ഞാനീ പുൽത്തടത്തിൽ…
പ്രണയകാറ്റൊന്നു നീ
അലയാൻ വിടാതെ…

ദൂരത്തു നിന്നേതോ
കിളിപ്പാട്ട് മൂളുന്നതാരെ..
ചാരത്തു വന്നെന്നെ
ചെല്ലം മീട്ടുവതാരോ
വിടരട്ടെ ഞാനിന്നു ഭൂവിൽ
പൂമൊട്ട് ചാഞ്ഞു മൊഴിഞ്ഞു

Share :

പുതിയ കുറിപ്പുകൾ

Scroll to Top