നാടകശാല

നാട്യങ്ങളേറെ-നാം
നര ജന്മങ്ങളല്ലേ
നാമൊരേ തരു
ലതാശാഖികള്‍
കണ്ണന്റെ ലീലാ
വിലാസങ്ങളല്ലേ
മണ്ണിന്റെ കണ്ണായി
വിളങ്ങേണ്ടതല്ലേ

ദൂരേ മുഴങ്ങും
സോദരവിലാപം
മണിനാദങ്ങളല്ലത്‌
ദീന മുരളീ വിലാപം

അരികേ അറിയണം
പശിക്കും വയറിനെ
നാം പറയാതറിയണം
ഭിക്ഷ പോരല്ലോ നാം
നല്‍കും ദക്ഷിണയാ
വണമോ ഭക്ഷണം.

അന്‍പോടെ ധര
നാം കാത്തിടണം
നരനും നന്‍പനും
ഒന്നായി ചമയണം

Share :

പുതിയ കുറിപ്പുകൾ

Scroll to Top