മേരിയും ദേവകിയും

സൂര്യപുടവം ചുറ്റി ചന്ദ്രപാദുകം
ധരിച്ചൊരുത്തി ഹൃദയമത്‌ കനല്‍ ചുട്ടൊരുക്കി

ഉള്ളില്‍ വിങ്ങും മൗനത്തിനു
ഭൂമിയില്‍ മുറിവെന്നു നാമം.

അതിനേക തനയന്റെ മുഖം
മുറിവിന്‌ മകന്റെ മുഖം എന്നമലേ.

നിന്റെ വാക്കില്‍ പൊടിയുന്ന ചോര
ചാറുന്ന മുറിവെന്റെ മനം.

രഹസ്യപീഡകളില്‍ വേവുന്ന നിന്റെ നോവ്‌
തിളയ്ക്കുന്നതും തൂവുന്നതും മമഹൃദയേ…സൂനു

നിന്റെ മിഴിയാണായുധം
അതിമൗനമാണെന്‍ മറുകുറി.

പുനര്‍ജ്ജനിക്കുമോ
ക്രിസ്തുവും കൃഷ്ണനും ഒന്നായി?

ഒന്ന്‌ തുറന്നു പറയുമോ
ദേവകിയേയും മേരിയേയും
നീ ഇനിയെങ്കിലും?

കാത്തിരിക്കുന്നത്‌ ഞാനല്ല!

പുറമ്പോക്കില്‍ ചതുപ്പില്‍ ഇരുട്ടില്‍
തണുപ്പില്‍ തീര്‍ത്തും തനിയെ ഒരു വിധവ…

അമ്പു കൊണ്ട തൃക്കാല്‍പാദവും
കുന്തമേറ്റേ തിരുവിലാവും സാക്ഷി.

Share :

പുതിയ കുറിപ്പുകൾ

Scroll to Top