മടക്കം

മൗനമേ നീയെന്റെ
ഹൃദയമേറെ കവർന്നുവല്ലോ…!
നിഴലുകളേ നിങ്ങളെന്തേ
അകലം മറന്നെന്നെ
പുണരുന്നു…!

നിറങ്ങൾ ഊർന്നു പോയ
സന്ധ്യ എന്നിൽ
വന്നലിഞ്ഞു പോകേ
ഒരു പകുതി വെച്ചെന്റെ
പ്രാണൻ ലയിച്ചിറങ്ങുന്നു
നിലാവിൽ…

ഇനിതിരികേ മടക്കം
വഴികളെല്ലാം വനമായി ഒടുങ്ങുന്നു…!

Share :

പുതിയ കുറിപ്പുകൾ

Scroll to Top