മകളേ നിലാവ് പൊഴിക്ക നീ,
കണ്ണിൽ കനവ് നിറയ്ക്ക നീ,
മഴയായ് പെയ്തു നിറയൂ നീ,
മനസ്സുകളലിവ് നിറയ്ക്ക നീ.
വെയിലിൽ പൊടി മേഘമായി
പാഥേയമതിൽ തണലാകു നീ.
നാവിലമൃതായി
സ്നേഹം നിറയ്ക്ക
ചുവടിലെന്നും കരുത്തിൻ
തുടിതാളമായി
കാവലായി കരുണാവാതിലായി
പൊൻവെയിൽ നാളമായി നീ.
മണ്ണിന്നടിയിലീയമ്മയ്ക് കണ്ണായി
മന്നിൽ നീയെന്നും പൊരുളാവുക.
കാറ്റായുണ്ട് നിന്റെ ചുറ്റിലും ഞാൻ
കാൽപാദത്തിലുണ്ട്
കളിമൺതരിയായ് ഞാൻ.