എത്ര വറ്റിച്ചിട്ടുമൊടുങ്ങാത്തുപ്പ്
നിറഞ്ഞൊരു ആഴി പോലവന്‍…!
എത്ര കൊതിച്ചിട്ടും പെയ്യാതകന്ന
എരിവേനല്‍ മഴമേഘമാണവന്‍…!
എത്ര പൂത്തിട്ടുമൊരു പൂ
എന്നിറയത്തു തൂവാതെ പോയവന്‍…!
എത്ര കുറിച്ചിട്ടും തീരാത്തൊരു
കാവ്യകേളി മോഹമാണവന്‍…!
എത്ര കണ്ണീര്‍ നനച്ചിട്ടും ഞാന്‍
മുളയ്ക്കാതെ പോയ മണ്ണാണവന്‍…!
എത്ര രാഗങ്ങള്‍ ചേര്‍ത്തിട്ടും
ശ്രുതി ചേരാതെ പോയ വരിയാണവന്‍…!
എത്രയെന്‍ തോണി തുഴഞ്ഞിട്ടും
അകലുന്നൊരു അണിയമാണമവന്‍…!
എത്ര തപം ചെയ്തിട്ടും കണ്‍
തുറക്കാത്തൊരു ഋഷികുമാരനവന്‍…!
എത്ര താരകം മിന്നിയിട്ടുമെന്‍
വാനേയുദിക്കാതെ പോയോരമ്പിളി…!
എത്ര എഴുതിയിട്ടും തീരാതെ
എന്നിലെ ഇന്ധനം നീ…!