കുറച്ചു ഭ്രാന്ത് ഉണ്ടെങ്കിൽ…
കൊടുങ്കാറ്റിലും സഞ്ചരിക്കും!
പ്രളയത്തിലും അലറാതിരിക്കും!
കുറച്ചു ഭ്രാന്ത് ഉണ്ടെങ്കിൽ…
മരണത്തിൽ കരയാതിരിക്കും!
വിരഹത്തിലും വാടാതിരിക്കും!
കുറച്ചു ഭ്രാന്ത് ഉണ്ടെങ്കിൽ…
കരയുമ്പോഴും ചിരിക്കും!
ചേരുമ്പോഴും അലിയാതിരിക്കും!
കുറച്ചു ഭ്രാന്ത് ഉണ്ടെങ്കിൽ…
മറക്കുമ്പോഴും ഓർത്തിരിക്കും!
നടിക്കുമ്പോഴും ജീവിച്ചു കാണിക്കും!