ബലിയൊരു വഴി

വിശപ്പിന്റെ കുരിശുയരും
കാല്‍വരിമല ഒരു വഴി.

കിട്ടാതെ പോയ പണിക്കാര്‍
കാത്തു നില്‍ക്കുന്ന വഴി!

തെറ്റി മാറ്റിയ തൊഴിലിടം
നോക്കി നില്‍ക്കും ഏകവഴി…!

കല്ലെറിഞ്ഞു കൊല്ലുവാനേ
വേശ്യയെ കൊണ്ട്‌ വന്ന വഴി…!

ചാര്‍ച്ചക്കാരാദ്യമായി
നോക്കിനില്‍ക്കും വഴി….!

വഴിമാറിനടന്ന ബന്ധു
തേടിയെത്തും വഴി.

തുടര്‍ച്ചയും അവസാനവും
ഉത്തരവും വഴി.

താബോര്‍ മലയ്ക്കായി
ആത്മബലിയൊരു വഴി…

കൊന്നതും മരിച്ചതും ഒരേ മണ്ണാകയാല്‍
തുറങ്കുകള്‍ നിരാശരായ വഴി…!

വിശപ്പിന്റെ വിളി ഉയരുമ്പോള്‍
കാല്‍വരിയിലൊരു ബലി.

Share :

പുതിയ കുറിപ്പുകൾ

Scroll to Top