കരിയിലപ്പാട്ട് കേട്ടു മണ്ണിനടിയിൽ ഞാൻ ഉറങ്ങുന്നുണ്ട്.
നിദ്രയിൽ പോലുമൊരു നിലാഗന്ധമായെന്നെ പൊതിയുന്നുണ്ട് നീ!
നീരരുവികൾ എനിക്ക് താഴെ പായുമ്പോൾ
അസ്ഥികൾ തുളയ്ക്കും പുഴുക്കളുടെ
സംഗീതം മേലെ എത്തിരിക്കുവാൻ
മണ്ണ് ഉറക്കെ ഒപ്പീസു പാടുന്നു
എന്നിട്ടുമെന്റെ ആത്മശാഖിയിൽ നീ തളിരിടുന്നു!
ആർദ്രമീ ലാവയിൽ ആത്മാവിന്റെ ശംഖൊലി നിന്നേ തേടുന്നു!
മരണമേ നിന്റെ വേരുകൾ തിന്നുന്നെന്റെ പ്രണയം..
മൗനമെന്റെ പ്രണയപ്പകുതിയെ തിന്നു തീർക്കുന്നു.
മരണം മധുരം പ്രണയം അതിമധുരം.