അന്വേഷണം

വിരലിൽ ചെറുഭ്രാന്തുള്ളവർ
ചിത്രം വരയ്ക്കുന്നു
ശില്പം മെനയുന്നു
ഏതു മേളത്തിനും
മദ്ദളം കൊട്ടുന്നു.

പാദസരത്തിനൊരു
അൽപഭ്രാന്ത്
പിടിച്ചവർ
അരങ്ങായി
നൃത്തം ചെയ്യുന്നു

നാവിനു അരഭ്രാന്ത്
ഏറിയൊരിതാ
പാടുന്നു
പുതിയ ഗീതം.

നുറുങ്ങു ഭ്രാന്തുമായി
വാഗ്‌മികൾ വാഴുന്നു ഉലകം.

തലയിൽ ഏറെ ഭ്രാന്ത്
നിറഞ്ഞവർ
ചോര വിരലിനാൽ
കവികൾ എഴുതുന്നു.

കണ്ണിൽ മുഴുഭ്രാന്ത്
നിറഞ്ഞവർ
കരളിൽ മഷി നിറച്ചു
കഥകൾ
രചിക്കുന്നു.

വിശാലമീ ലോകത്തു
ഭ്രാന്തില്ലാതൊരാളെ ചങ്ങലയിട്ട
തല്ലച്ചോറിനാൽ തിരയുന്നു
വിഫലം പ്രഭോ.

Share :

പുതിയ കുറിപ്പുകൾ

Scroll to Top