അഗ്നിഗീതം

ഉടമസ്ഥൻ നഷ്ടമായ ഹൃദയം
തേടി ഞാനലഞ്ഞു വ്യഥാ.
ഒടുവിലതാ നമ്മുടെ സ്വപ്നങ്ങൾ
ചിതയായെരിയും ചാരെ ഞാനതു കണ്ടു…

ദൂരെ… ദൂരെ നീയുണ്ട്
നിന്റെ കൂടുണ്ട്
കൊട്ടാരം കെട്ടി നീയുണ്ട്.
നിൻ നിദ്രയിലോ കിനാവിലോ
ആ പാതയോരത്തോ വരില്ല
ഞാനിനിയോമലേ…
സുഖമായിരിക്കണം നീയെന്നുമേ…
നിൻ പ്രണയത്തിനൊപ്പം നീ

തനിച്ചിരിക്കുമീ പകലിന് പോലും
രാവെന്നു പേരിട്ടു ഭ്രാന്തെടുത്തു…
പൊടിഞ്ഞ പാഴ്കിനാക്കൾ ഭക്ഷിച്ചു
ഞാനി ഏകാന്ത സന്ധ്യയിൽ..
നീയില്ലായ്മയ്ക്ക്
മേലേ പറക്കും കുഴുകന്മാർ
കൊന്നിട്ട സ്വപ്നങ്ങൾ
രാവിൽ ഉയിരെടുത്താടുന്നു നിരന്തരം..
ആരെടുത്തു ചുട്ടെന്റെ നിഴൽ
നീറുന്നതെന്റെ പുറകിലാ
കാലൊച്ച കേൾക്കാം..
ഗദ്ഗദം പോലെന്തോ
എന്നന്നനാളത്തിൽ കുറുകുന്നു
നീറുന്നു…
ഇണപ്രാവിൻ ചിറകടി പോലെ
ഉയിരിൻ എപ്പോഴും
നിൻ ശ്വാസഗന്ധം തട്ടുന്നു.
അഴകേ നിന്റെ ചൊടിയിൽ
പൂത്ത ചിരിയിൽ ഞാൻ മരിക്കുന്നു.

Share :

പുതിയ കുറിപ്പുകൾ

Scroll to Top