ആറാം സംവേദനം

നേരിനെ ഊട്ടുന്നു
ഉറക്കുന്നു നമ്മൾ
രാവെന്നു പാടുന്നു
തിമിർക്കുന്നു നമ്മൾ.

ഒരു കണ്ണിൽ കാണും
കലഹങ്ങളേറെ
മറുകണ്ണിൽ
സ്വന്തം കാര്യങ്ങളല്ലോ..?

പിന്നെയും പിറന്നു
ഗാന്ധിമാരേറെ
പിറവിയിലെ കൊന്നു
ഗോഡ്സെമാർ!

ലഹരികൾ ഏറുന്നു
തകരുന്ന യൗവ്വനം
രാജ്യം വിടുന്നവരോ
വിടുപണി നേടുന്നു!

നാലിലും തൊണ്ണൂറ്റി
നാലിലും ഇരുമ്പിന്നോ
ടമ്പൽ വേണം നിനക്ക്
യോനിക്ക് പെണ്ണേ…!

ആണോ പെണ്ണോ
നോക്കാത്തിടങ്ങളിൽ
അമരന്നു പിടയുന്നു
ആൺ കുഞ്ഞുങ്ങളിവിടെ?

കരയുന്നോർക്കല്ലേ
പാലെന്നു ബാലരോദനം
മൂകരാണ്… നമ്മൾ
അന്ധരാണ് നമ്മൾ.
അണും ഭോഗവസ്തു
ഇന്ന് ആണും ഭോഗവസ്തു…?

കത്തിച്ചും പാമ്പിനെ വിട്ടു
കൊത്തിച്ചും ആളെ വിട്ടു
തച്ചും സ്ത്രീധനത്തെ
തീർക്കുന്നു നമ്മൾ…!?

ആചാരമിവിടെ പൂക്കും
സദാചാരങ്ങളൾ മായും
മരിച്ചാലോ നൂറു പരസ്യം
ജീവിച്ചുവോ എന്നാരറിവു!

കുരിശും ലിംഗവും ചന്ദ്ര
ക്കലയും ഇന്നേ കുഴിച്ചു
വെയ്ക്കുന്നു നമ്മൾ..?
നാട്ടുന്നു ഈ മണ്ണിൽ!

പൊന്നിലും കല്ലിലും
പുഴയിലും വഴിമണ്ണിലും
അതുയർന്നു വരും!

പറന്നുയർന്നു വരും!
തലമുറ അത് നോക്കി
സ്വയംഭൂ എന്ന് വാഴ്ത്തും
മോഹങ്ങളെത്ര..!!
വ്യാമോഹങ്ങളെത്രെ!

നമ്മൾ പണിയുന്നു
നരകങ്ങൾ ഭൂമിയിൽ
ചിലനേരം ദൈവാലയം
എന്ന പേരും കൊടുപ്പൂ!

വിൽക്കുന്നു തെരുവിൽ
ദൈവത്തെ വിൽക്കുന്നു!
പ്രാർത്ഥനയും കൂടെ
കൂട്ടികുഴച്ചു വിൽക്കുന്നു?

മനുഷ്യന്റെ ഹൃദയവും
ചേർത്തു വിൽക്കുന്നു..!
കണ്ണീരു നോക്കി നാം
ദൈവത്തെ തൂക്കി വിൽക്കുന്നു!

നാടിത് നമ്മുടെ നാടിത്
ദൈവത്തിന് സ്വന്തം നാടിത്
തെയ്യവും തീയും പള്ളിപ്പെരുന്നാളും
ബാങ്ക് വിളിയും ചേരുന്ന
നമ്മുടെ നാടിത് !!!!

Share :

പുതിയ കുറിപ്പുകൾ

Scroll to Top