ഉടലുകളെത്രയോ പ്രണയിച്ചു!
ഇരവുകളെത്രയോ കനവുകൾ
കണ്ണിലെത്ര കടലാഴം കണ്ടു?
കരിമുകിലെത്രയോ പെയ്തു..!
ഹൃദയം പകുത്തുടലും നമ്മൾ
പാതിചിരിയും ചോറും പിന്നെ_
വേവും നമ്മളാൽ പകുത്തു എന്നിട്ടുമൊറ്റയടിപ്പാതകൾ നാം!
ഉള്ളിലൊരു ഞാനുണ്ട് നീയുണ്ട്
നമ്മളതിൽ കലരില്ല.
സമാന്തരവീഥികൾ നാം
അലിഞ്ഞിട്ടും കലരാതൊഴുകും ഒറ്റയടിപാതകൾ നാം