ചുവന്ന രാവുകൾ

ഇടയ്ക്കിടെ നിന്നേ കോരിക്കു ടിയ്ക്കണം.

കടലെങ്കിലും നിന്നേ 

കണ്ണിമയ്ക്കാതെ 

നോക്കണം.

ഉപ്പ് ചുവയ്ക്കുന്ന 

ഉച്ചനേരങ്ങൾ 

ഇരമ്പലായി നിൽക്കും.

നാം മേഘസ്തംഭമായും.

അടങ്ങാത്ത ഓളങ്ങൾ 

അലയാകും.

മിഴികളിൽ

മഴയായി ഞാനിനി നിലയ്ക്കാതെ പെയ്യണം.

അതിരു കാണാ 

നിൻ കതിരൊളി 

അളവില്ലാതെൻ 

കരളിൽ കോരി 

നിറയ്ക്കണം.

ഒരുമിച്ചു പുലരണം 

ഒരുമിച്ചു മറയണം 

ഒരു തിരിയായി 

കാണാറയത്തു 

കത്തിനിൽക്കണം.

Share :

പുതിയ കുറിപ്പുകൾ

Scroll to Top