പാതി വെന്തിട്ടും ചുമന്നു
ചോരച്ച മനുജഹൃദയം
പ്രണയോന്മുഖമായി തിരു..
തെരുക്കല്ലറയില് ഇന്നും
എനിക്കായ് തുടിക്കുന്നു.
അഗ്നി ശിഥിലമാമവന്റെ
തീഷ്ണനോട്ടങ്ങളെന്റെ ആത്മാവില്‍
പ്രണയ പ്രകമ്പനം തിളപ്പിക്കുന്നു.
കഠിനദൃഢമാമെന് ഹൃത്തില്‍
കാരണമേതുമേ കൂടാതെ
പിറവി കൊള്ളുന്നു പ്രണയവിത്ത്
ജ്വലിച്ചുള്ളില്‍ പൊടിച്ചു വളരുന്നു.
ഒഴുക്ക് നിലച്ചിട്ടും ഹൃദയത്തില്‍
മാത്രം ഒഴുകുന്ന പുഴ പോലേ
ഒറ്റ വസന്തം തീര്‍ക്കുന്നു നിന്റെ
പൂക്കുന്ന കുരിശ്ശെന്‍ വരണ
തലച്ചോറില്‍ ഉഷ്ണചിന്തയില്…
ചാട്ടവാറടിയേറ്റെന്റെ
ശിലാഹൃദയത്തില്‍ കാല്‍വരി
മല പിളരുന്നനുദിനമെന്നാലും.
മലരുപോല്‍ പൊരിയുന്നെന്
കരളില്‍ തിരുച്ചോരയില്‍
പൊതിഞ്ഞൊരു പിള്ളക്കച്ച
മരിച്ചുയര്ക്കുന്നു പ്രാണനില്‍.
പ്രണയവും പ്രാണനും പ്രിയനും
പിരിഞ്ഞു പോകുവരെയെ
മെന്നത്മാവില് ഒരേ കുരിശു
മുഖത്താല്‍ ആലേഖനം
അവന് ചെയ്തിരുന്നു മമപ്രിയരേ….