തേനുലഞ്ഞ ഇരവുകള്‍ കരി
ന്തേളുണര്ന്ന രാവുകള്‍
മദപ്പാട് പടര്‍ന്ന നാളുകള്‍ തനി
നിറങ്ങളാടിയ കാലങ്ങള്‍
ചേര്‍ത്തു വെച്ചതൊക്കെയും
ഊര്‍ന്നു പോയ ദിനങ്ങളില്‍
കാത്തു വെച്ചതൊക്കെയും മാംസ
ദാഹികള്‍ക്ക് പകുത്തു പോയ്
വീണു പോയോരെന്നെ പെറ്റ വയറിനും
പാതി പ്രാണന് തന്ന താതനും
രണ്ട് വറ്റു വെന്തു നല്കുവാന്
അംഗഭംഗയിവള്ക്ക് വഴികളില്ലിനി
കണ്ണടയ്ക്ക തായേ നീ ഇനി
കാതു പൊത്ത താതാ നീ
കതകു മുട്ടി തുറക്കുവാന്‍ ഇതാ
കണ്ണട നീക്കുന്നു പകല്‍ മാന്യരോ
നാലു ചുവര് മാത്രമീ കൂട്ടില്‍
പകലിരവുകള്‍ അടര്‍ക്കളം
കണ്ണിലുണ്ടോ കണ്ണുനീര് അതും
രാശി വെച്ചു നോക്കണം
നെഞ്ചിലുണ്ടേക ശ്വാസമായി
സ്വയംഹത്യ ചെയ്കയില്ലമ്മ
ആവതില്ലെടുക്കുവാന് പൊന്നിന്
കേവലം പാഷാണം പോലുമേ
അച്ഛനുമയ്യോ അര്‍ബുദം കിടക്കും
വെറും കട്ടിലില്‍ എന്നും..
സ്തുതി ദൈവമേ…