വാക നടന്ന വഴിയേ

സമാന്തര പാതയില്‍
സഞ്ചരിക്കുന്ന പൂച്ചെടികളും പൂമ്പാറ്റകളും
പോലെ നമ്മുടെ പ്രണയം!

കടല്‍ചില്ലയില്‍
കുടുങ്ങിയ നീര്‍കാക്ക കണക്കേ…
വസന്തം സ്വയം കുടിച്ചു
വറ്റിച്ച പൂവാക കണക്കേ…!

ഓര്‍ത്തുണ്ടുറങ്ങി
യൗവ്വനം പടികയറി
വിറകൊള്ളുന്നു
തീഷ്ണസ്വപ്‌നങ്ങൾ തന്‍ പനിചൂടില്‍
കവിത പിറക്കുന്നു.

രാകിനാക്കള്‍
ശ്രീരാഗമായി ഒലിച്ചിറങ്ങുന്നു
ഓര്‍മ്മച്ചെപ്പിൽ
പെറാതെ മാമൂട്ടാതെ
ഒറ്റയ്ക്കോരമ്മയാകുന്നു…!

പറയാതെ പോകുന്ന
പ്രണയങ്ങള്‍ പെയ്യാതെ പോയ
മേഘങ്ങള്‍ പോലെയോ…
മുളപൊട്ടി മരവിച്ച
വിത്ത്‌ പോലെയോ…!

ഇനി നീ പറ കൂട്ടുകാരാ
ഒരു വേള ഞാനിനി
തിരിയെ നടന്നേക്കാം.

Share :

പുതിയ കുറിപ്പുകൾ

Scroll to Top