കാലത്തിനു തീ പിടിച്ചു
ഓര്‍മ്മകള്‍ വെന്ത മണം പരന്നു.
കാതിനു ചുറ്റും കാട്ടു തീ
കേട്ടതെല്ലാം ചുട്ടുലഞ്ഞു പഴുത്തു.
കണ്ണും പട്ടട പോലെ ചിതയുന്നു
കാഴ്ചകള്‍ക്കെല്ലാം തീമണം അഴുകുന്നു.
നാവൊരു കനല് ഉലയിലെ പൊന്ന്
നാദങ്ങള്‍ നാവെത്തും മുന്നേ ചാരമായി.
അസ്ഥികള്‍ പൊട്ടുന്ന ശബ്ദം കിടുങ്ങി
അഗ്നി വിഴുങ്ങുമ്പോള്‍ മസ്തിഷ്കവും.
ആരോ പെറ്റ കുഞ്ഞിനെ
ആരോരുത്താന് പീഡിപ്പിച്ചാലും
നിന്നു കത്തിടും ഓരോ പെണ് മനവും.