ഇത്തിരി നിലാവ് കുറുക്കി ഇറക്കി
പശിയടങ്ങാത്ത വയറിൽ തടവി
മുറുക്കി ഉടുത്താലും എന്തിനെൻ
വയറിങ്ങനെ കരയുമോ പിടയുമോ?
ഞാനൊരനാഥ തെരുവിന്റെ പെണ്ണ്
മാരിവില്ലൊന്ന് രുചിച്ചു നുണഞ്ഞു
എന്നിട്ടുമീ തൊണ്ടയിന്നും വരളുന്നു
നിണം പൊടിയുന്നു കരൾ മുറിയുന്നു
ഞാനൊരനാഥ തെരുവിന്റെ പെണ്ണ്
പൂഞ്ചിറകിൽ പാറി വരും പ്രണയലശലഭവും
എന്റെ മിഴികളിൽ ഒതുങ്ങുന്നു
എന്നാലുമെൻ വയറിൽ നിലവിളി
ഒരിക്കലുമിനി ഒടുങ്ങുകില്ലേ?
ഞാനൊരനാഥ തെരുവിന്റെ പെണ്ണ്
തെരുവിന്റെ പെണ്ണ്
Share :