മറവിക്ക് കൊടുക്കുവാന്‍
തീ പൂട്ടിയ കലത്തിലില്ല
നിന്‍ സ്മരണകള്‍ സ്പന്ദനങ്ങള്‍
മോഹങ്ങളൊപ്പ് വെച്ചു പോയ
നിന്‍ കണ്‍കോണില്‍
കാത്തിരിപ്പിന്‍ കടലായിരുന്നോ
കണ്ണുനീരിന്‍ കാലൊച്ചയായിരുന്നോ?
കൊയ്ത്തു കാലം വരും മുന്നേ
വിത്തുകള്‍ നീ വിതച്ചേറേ
വളമേറെ എറിഞ്ഞു പോയ് നീ
എന്റെ ചങ്കിലേ കളകള്‍
പറിച്ചെറിഞ്ഞു നീ മാഞ്ഞതെവിടെ?
ഇനിയിങ്ങു വരാതെ നീ പോയതെവിടെ?
ചാറിപെയ്യുമീ മഴയിലും
കൊടുങ്കാറ്റിലും ഉലഞ്ഞതില്ല ഞാന്‍
അടരുമീ മിന്നലും പിളരുമീ
ഇടിനാദവും ഉലച്ചതില്ല
എന്‍ ഹൃദയം തെല്ലും ഉലച്ചതില്ല
കേള്‍ക്കണേ നീ പോയ
വഴിയിലുണ്ട് ഞാനിന്നും
നീ പിരിഞ്ഞു പോയ
അതേയിടത്തു നിന്നു പോയ
ഞാനുണ്ട് ഇവിടെ
പാതിവഴിയേ നീ കളഞ്ഞ പ്രാണന്‍
ചുമന്നു നില്‍ക്കുന്നു ഞാനിന്നും
ജീവനേ…എന്റെ ചങ്കിലെ പ്രാണന്റെ കാതലേ
ഇന്നെന്റെ മിഴിയില്‍ വെളിച്ചമില്ല
ഇന്നെന്റ കാതില്‍ ശബ്ദമില്ല
ഇനിയൊരു നാള്‍ വരുമ്പോള്‍
തിരികെ തരാനീ പ്രാണനുണ്ട്
നീ വരുവോളമീ വഴിയില്‍
ഞാനെന്നുമുണ്ട്
അവന്‍
Share :