മഹാമൗനത്തിന്റെ ബോധിവൃക്ഷം ഒരു മനോകല്പന മാത്രമായിരുന്നു
അണികളില്‍ പതര്‍ച്ചയും നേതാക്കളില്‍ അലര്‍ച്ചയും ഇന്ത്യയില്‍ ചിതറി.
മതം ഉരുട്ടി എടുത്തു രാഷ്ട്രീയത്തില്‍ സന്നിവേശിച്ചപ്പോള്‍ അതില്‍
നഷ്ടപ്പെട്ട ദൈവം ഇന്നു സ്വതന്ത്രനാണ്.
രണ്ടായല്ല മതവും രാഷ്ട്രീയവും ഒന്നായി കാണണം.
ദൈവം അഥവാ ഈശ്വരന് എന്ന് കൂടെ കൂടെ പറയുകയും സ്നേഹ
വിരുദ്ധമായി ജീവിക്കുകയും ചെയ്യുന്നവരുടെ സംഘമാണ് ഏറെക്കുറെ
രാഷ്ട്രീയത്തിലെ ഈയം
മതങ്ങളുടെ അന്തര്ധാരയേ കുറിച്ച് ഞാനൊന്നു പറയുകയില്ല
അവ അധികാരത്തിലേയ്ക്കുള്ള ഗോവണികള്‍.
ബാബേല്‍ ഗോപുരത്തിന്റെ വിധി മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഒന്നാണ്
എന്ന് മാത്രം പറഞ്ഞു വെയ്ക്കുന്ന പുസ്തകം ആരും വായിക്കാതെ
എവിടെയോ ഉണ്ട്.
നോക്കു… കര്‍മ വീശിയടിയ്ക്കുന്ന കാറ്റില്‍ ദൈവത്തിനെ കുറ്റം ചാരുന്ന
വിദൂഷകര്‍ യുക്തിവാദികളുടെ കൂട്ടായ്മയില്‍ ഭക്ഷണം പാകം ചെയ്യുന്നു.
അനന്തരം തിരുത്തലുകള്‍ കലയില്‍ സാദ്ധ്യമാണ്.
ക്ഷമിക്കണം ചരിത്രം തിരുത്താന്‍ നിങ്ങള്‍ക്കു സാധിക്കുമോ?
എന്റെ സമസ്യകളില്‍ സഹോദരങ്ങളെ നിങ്ങളുടെ ചോരപ്പാടുകള്‍ വീണത്
എന്നേക്കുമായാണ്.
അതു കലാസൃഷ്ടി ആയിരുന്നില്ല.
അന്നൊരിക്കല്‍ നമ്മുടെ പൂര്‍വ്വികര്‍ ബ്രിട്ടീഷുകാരുടെ അടിമകളായി
രുന്നു.
നവഗാന്ധിജിക്കായി കാലങ്ങള്‍ കാക്കണമോ?
ഓരോ ഹൃദയത്തിലും ഗാന്ധിജി പൊട്ടിമുളയ്ക്കട്ടെ സ്വാതന്ത്ര്യം
ജന്മാവകാശം
കാലികം
Share :