ABOUT THE WRITER

എഴുത്ത് പ്രാർത്ഥന പോലെത്തന്നെ അത്രമേൽ സ്വകാര്യമാണെനിക്ക്

സ്വന്തം വികാരങ്ങൾ അനുഭവപ്പെടുന്ന അതേ സമയം അത് മറ്റൊരാളോട് പങ്കുവെക്കാൻ കഴിയാത്ത മനുഷ്യരുണ്ട്. അവർക്ക് എഴുത്ത് വലിയ ആശ്വാസമാണ്, എന്നെപ്പോലെ.

സ്വന്തം അനുഭവങ്ങളും, നേരിട്ടോ വായനയിലൂടെയോ അറിഞ്ഞ മറ്റുള്ളവരുടെ ജീവിതവും എന്റെ മനസിനെ എന്നും സ്വാധീനിച്ചിട്ടുണ്ട്

ആഴത്തിൽ വായിച്ചവരും, ജീവിതാനുഭവങ്ങൾ ഏറെയുള്ളവരും എഴുത്തുകളെ വിലയിരുത്തുമ്പോൾ, ബോധപൂർവ്വമോ അല്ലാതെയോ എന്റെ മനസ്സ് അറിവിനാൽ വ്യാപിച്ചുകൊണ്ടേയിരുന്നു . അപ്പോൾ അവരുടെ വികാരങ്ങൾ ചിലപ്പോളൊക്കെ പകർത്തിവെക്കാനും തോന്നിയിട്ടുണ്ട്
അത് കഥയായോ കവിതയായോ ലേഖനമായോ ആസ്വാദനക്കുറിപ്പായോ യാത്രാവിവരണമായോ നിങ്ങൾ വായിച്ചേക്കാം.
ഒരുപക്ഷേ ജീനുകളും വ്യക്തിത്വവും വരെ ഒരാളുടെ എഴുത്തിന് തുടക്കമായേക്കാം.
വ്യക്തിപരമായി പറഞ്ഞാൽ ഇതെല്ലാം എന്നെ എഴുതാൻ പ്രേരിപ്പിച്ചിട്ടുണ്ട്. കഠിനദുഃഖങ്ങൾ തന്നെയാണ് മുഖ്യകാരണം. രണ്ടാമത് ധാർമികരോഷം. പിന്നെ എന്തിലും സന്തോഷം കണ്ടെത്തുന്ന ഒരു ഹൃദയവും.
ഈ വെബ്സൈറ്റിന് പിന്നിൽ എന്റെ സുഹൃത്തുക്കളാണ്. പ്രത്യേകിച്ച് ആത്മസുഹൃത്തായ സൗമിനി.
ജീവിതത്തിന്റെ പകുതിയിലേറെയും ഉത്തരവാദിത്തങ്ങളിലും, മറ്റുള്ളവരുടെ ആക്രമണങ്ങൾ ചെറുക്കുന്ന തിരക്കിലായിരുന്നു ഞാൻ
അതുകൊണ്ട് എന്റെ എഴുത്തുകൾ ഇനി ലോകം കാണട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു.
അവകാശവാദങ്ങൾ ഒന്നുമില്ല. കാമ്പുണ്ടെങ്കിൽ കാലം ഏറ്റെടുക്കും, അത്രമാത്രം.

സ്വന്തം അനുഭവങ്ങളും, നേരിട്ടോ വായനയിലൂടെയോ അറിഞ്ഞ മറ്റുള്ളവരുടെ ജീവിതവും എന്റെ മനസിനെ എന്നും സ്വാധീനിച്ചിട്ടുണ്ട്

Scroll to Top